Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thulam Month

തു​ലാ​മാ​സ പൂ​ജ​ക​ള്‍​ക്ക് ശ​ബ​രി​മ​ല ന​ട​തു​റ​ന്നു; മേ​ല്‍​ശാ​ന്തി ന​റു​ക്കെ​ടു​പ്പ് ഇ​ന്ന്

ശ​ബ​രി​മ​ല: തു​ലാ​മാ​സ പൂ​ജ​ക​ള്‍​ക്കാ​യി ശ​ബ​രി​മ​ല ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര ന​ട​തു​റ​ന്നു. ത​ന്ത്രി ക​ണ്ഠ​ര് ബ്ര​ഹ്‌​മ​ദ​ത്ത​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ മേ​ല്‍​ശാ​ന്തി ഇ.​ഡി. പ്ര​സാ​ദ് ന​മ്പൂ​തി​രി ന​ട​തു​റ​ന്ന് ദീ​പം തെ​ളി​ച്ചു. മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍, മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍, തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ര്‍, സം​സ്ഥാ​ന പൊ​ലി​സ് മേ​ധാ​വി റ​വാ​ഡാ ച​ന്ദ്ര​ശേ​ഖ​ര്‍, എം​എ​ല്‍​എ​മാ​രാ​യ പ​ഴ​കു​ളം മ​ധു, സി.​വി. ശാ​ന്ത​കു​മാ​ര്‍ എ​ന്നി​വ​ര്‍ ദ​ര്‍​ശ​ന​ത്തി​നാ​യി സ​ന്നി​ധാ​ന​ത്തെ​ത്തി​യി​രു​ന്നു.

രാ​വി​ലെ 7.30ന് ​ശ​ബ​രി​മ​ല മേ​ല്‍​ശാ​ന്തി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള ന​റു​ക്കെ​ടു​പ്പ് ന​ട​ക്കും. സ​ന്നി​ധാ​ന​ത്തെ ന​റു​ക്കെ​ടു​പ്പി​നു ശേ​ഷം മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള ന​റു​ക്കെ​ടു​പ്പ് മാ​ളി​ക​പ്പു​റം ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ക്കും. പ്രാ​ഥ​മി​ക മേ​ല്‍​ശാ​ന്തി പ​ട്ടി​ക​യി​ല്‍ സ​ന്നി​ധാ​ന​ത്തേ​ക്ക് ഏ​ഴു പേ​രും മാ​ളി​ക​പ്പു​റ​ത്തേ​ക്ക് അ​ഞ്ചു പേ​രു​മാ​ണു​ള്ള​ത്. തു​ലാ​മാ​സ പൂ​ജ​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി 22ന് ​രാ​ത്രി പ​ത്തി​ന് ന​ട​യ​ട​ക്കും.

Latest News

Corehub Up